കണ്ണൂർ: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങൾ അവയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾക്കും ബാധകമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. ടി.പി.ആർ കൂടിയ തദ്ദേശ സ്ഥാപനങ്ങളുമായി അതിർത്തി പങ്കിടുന്ന ടി.പി.ആർ കുറഞ്ഞ പട്ടണങ്ങൾ, കവലകൾ തുടങ്ങിയ ഇടങ്ങളിലും കൂടിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, പൊലീസ്, ആർ.ആർ.ടികൾ എന്നിവരുടെ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.