kanayi
ഉണ്ണി കാനായി നിർമ്മിച്ച എ.വി.കുഞ്ഞമ്പുവിന്റെ ശില്പം

പയ്യന്നൂർ : സി പി എം കോറോം ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കു വേണ്ടി കാനായിയിൽ നിർമ്മിച്ച എ. വി. മന്ദിരം നാളെ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ശില്പി ഉണ്ണി കാനായി രൂപകല്പന ചെയ്ത എ. വി. കുഞ്ഞമ്പുവിന്റെ പൂർണകായ പ്രതിമ ജില്ല സെക്രട്ടറി എം. വി. ജയരാജൻ അനാഛാദനം ചെയ്യും. പാവൂർ കണ്ണൻ സ്മാരക ഹാൾ ഉദ്ഘാടനവും സുനിൽ കാനായി കാൻവാസിൽ തീർത്ത ചിത്രം അനാഛാദനവും ജില്ല സെക്രട്ടറിയറ്റംഗം ടി. ഐ. മധുസൂദനൻ എം.എൽ.എ നിർവഹിക്കും. സി. കൃഷ്ണൻ ഫോട്ടോ അനാഛാദനം ചെയ്യും.വി .നാരായണൻ പതാക ഉയർത്തും. അഡ്വ. പി. സന്തോഷ് ഉപഹാരം നൽകും. നഗരസഭ ചെയർപേഴ്സൺ കെ .വി .ലളിത സംബന്ധിക്കും.