കണ്ണൂർ: കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിന് ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്നു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ്. നിശ്ചിത ദിവസങ്ങളിൽ മാത്രം ഷോപ്പുകൾ തുറക്കുന്നത് കാരണം അന്നേ ദിവസം തിരക്ക് വർദ്ധിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കുന്നതിനും, പ്രവൃത്തി സമയം ദീർഘിപ്പിക്കുന്നതിനും അനുമതി നൽകണമെന്ന് ചേംബർ ആവശ്യപ്പെട്ടു.
അതുപോലെ ബാങ്കുകളുടെ പ്രവർത്തനം ശനിയാഴ്ച ഉൾപ്പെടെ പഴയ രീതിയിൽ ആക്കണമെന്നും ചേംബർ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്കും ലീഡ് ബാങ്കിനും അയച്ചതായി ചേംബർ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.