beach
മണൽ തിട്ട ഇടിച്ചു നിരപ്പാക്കുന്നു.

കാഞ്ഞങ്ങാട്: ശക്തമായ മഴയിൽ രൂപപ്പെട്ട മണൽതിട്ട ഇടിച്ചുനിരത്തി. ആവിക്കര, ഗാർഡൻ വളപ്പ് വടകരമുക്ക് തുടങ്ങി റെയിൽവേ ലൈൻ പടിഞ്ഞാറ് വശത്ത് നിന്ന് മഴവെള്ളം ഒഴുകി കടലിൽ പതിക്കുന്ന സ്ഥലത്താണ് മണൽത്തിട്ട രൂപപ്പെട്ടത്. ഇതോടെ നിരവധി കുടുംബങ്ങൾ ആശങ്കയിലായിരുന്നു. ഇന്നലെ രാവിലെ നഗരസഭയുടെ നേതൃത്വത്തിൽ മണൽതിട്ട ഇടിച്ച് നിരത്തി വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടു. മണൽത്തിട്ട രൂപപ്പെട്ടത് കാരണം മഴവെള്ളത്തിന്റെ ഒഴുക്ക് ദിശമാറി പോയതിനാൽ കരയിടിച്ചിലും തെങ്ങുകൾ കടപുഴകി വിഴുന്നതും ശ്രദ്ധയിൽപ്പെട്ട ഉടനെ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ. അനീശന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു. ജെ.സി.ബി ഉപയോഗിച്ച് 15 മീറ്ററോളം ഉയരത്തിലുള്ള മണൽത്തിട്ട നീക്കം ചെയ്യുകയും നീരൊഴുക്ക് സുഗമമാക്കുകയും ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമതി ചെയർമാൻ പി. അഹമ്മദലി, കൗൺസിലർമാരായ കെ.കെ. ജാഫർ, ടി.വി. സുജിത്ത് കുമാർ, നഗരസഭ അസിസ്റ്റന്റ് എൻജിനീയർ റോയി മാത്യു എന്നിവർ നേതൃത്വം നൽകി.