house
പള്ളൂരിൽ കനത്ത മഴയെത്തുടർന്ന് അപകടാവസ്ഥയിലായ ബാലകൃഷ്ണന്റെ വീട്‌

മാഹി: കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. പള്ളൂർ ആറ്റാകൂലോത്ത് കോളനി റോഡിൽ റിട്ട. പൊലീസ് എ.എസ്‌.ഐ മീത്തലെപറമ്പിൽ ബാലകൃഷ്ണന്റെ വീട്ടുമതിലാണ് ഇന്നലെ പുലർച്ചെ തകർന്നത്. ഒരു വശത്തെ മതിൽ പൂർണമായും തകർന്ന നിലയിലാണ്. വീടിന്റെ മുൻ വശത്ത് മണ്ണ് പൂർണമായും താഴ്ന്നത് വീടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടുണ്ട്. സമീപത്ത് മാഹി ബൈപാസിന്റെ നിർമാണം നടക്കുമ്പോൾ മതിലിന് സാരമായ ഇളക്കം സംഭവിച്ചിരുന്നു. തഹസിൽദാർ മണികണ്ഠൻ സ്ഥലം സന്ദർശിച്ച് വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാൻ നടപടി സ്വീകരിച്ചു. രമേഷ് പറമ്പത്ത് എം.എൽ.എയും സ്ഥലം സന്ദർശിച്ചു. വൈകിട്ടോടെ ബാലകൃഷ്ണനും കുടുംബവും സമീപത്തെ വീട്ടിലേക്കു മാറി.