കണ്ണൂർ: കൊമ്മേരി ആടുവളർത്തൽ ഫാമിൽ ജോണീസ് രോഗം ബാധിച്ച ആടുകളെ ദയാവധം നടത്തണമെന്ന മേഖല രോഗ നിർണ്ണയ ലബോറട്ടറി നിർദ്ദേശം പുനഃപരിശോധിക്കണമെന്നും ഫാമിന്റെ അവസ്ഥ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു. ദയാവധ നിർദ്ദേശം ചർച്ച ചെയ്യാൻ ചേർന്ന വിദഗ്ദ്ധ സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും തീരുമാനങ്ങൾക്കനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
ജോണീസ് രോഗത്തിൽ മൃഗസംരക്ഷണ വകുപ്പ് തുടരുന്ന പ്രോട്ടോകോൾ അനുസരിച്ചാണ് ദയാവധം നിർദ്ദേശമുണ്ടായത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷ യു.പി ശോഭ, സെക്രട്ടറി വി. ചന്ദ്രൻ, മൃഗസരംക്ഷണ ഓഫീസ് ഡി.ഡി ഡോ. ജാൻസി സി കാപ്പൻ, ഡോ.കെ.ജെ വർഗ്ഗീസ്, ഡോ. വി.പ്രശാന്ത്, ഡോ.ബീറ്റു ജോസഫ്, ഡോ.പി.പത്മരാജ്, ഡോ.പി.വി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.