flight

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനസർവീസുകൾക്ക് അനുമതി ഉടൻ ലഭിച്ചേക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അനുമതിക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.

നിലവിൽ കണ്ണൂർ വിമാനത്താവളം നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. കൊവിഡ് വ്യാപനംമൂലം വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയത് ഇരട്ട പ്രഹരമായി. കാർഗോ സർവീസ് സജീവമാവുകയും, വിദേശ വിമാന സർവീസുകൾക്ക് അനുമതി ലഭിക്കുകയും ചെയ്താൽ മാത്രമേ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനാവൂ. കടബാദ്ധ്യതകൾക്ക് രണ്ടുവർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ച ബാങ്കിംഗ് കൺസോർഷ്യത്തിന്റെ നടപടിയാണ് ഏക ആശ്വാസം.