കാസർകോട്: പുളിങ്ങോം സ്വദേശിയുടെ മൊബൈൽ ഫോണും പണവും കവർന്ന കേസിൽ ഒരാളെ പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. പടിഞ്ഞാർ മൂലയിലെ മുഹമ്മദ് അർഷാദി (32)നെയാണ് എസ്.ഐ. ഷേക്ക് അബ്ദുൽ റസാക്കും സംഘവും വൈകീട്ട് നഗരത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എട്ടരയോടെ പഴയ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന് മുന്നിൽ വെച്ചാണ് കവർച്ച നടന്നത്. ശൗചാലയത്തിൽ നിന്നിറങ്ങിയ പുളിങ്ങോം സ്വദേശി മുഹമ്മദലിയാണ് പിടിച്ചുപറിക്കിരയായത്. ബംഗളൂരുവിൽ പോയി തിരിച്ചുവരുമ്പോൾ കാസർകോട്ട് സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു പുളിങ്ങോം സ്വദേശി. രണ്ടംഗ സംഘം എത്തി ഭീഷണിപ്പെടുത്തിയ ശേഷം 16,000 രൂപ വിലവരുന്ന വിവോ ഫോണും 200 രൂപയും തട്ടിപ്പറിച്ച് കടന്നു കളയുകയായിരുന്നു. തട്ടിയെടുത്ത ഫോൺ പ്രതിയുടെ കൈയിൽ നിന്ന് കിട്ടിയതായും രണ്ടാമനെ തിരിച്ചറിഞ്ഞതായും എസ്.ഐ. പറഞ്ഞു. അതിനിടെ പൊലീസ് പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനിൽ വെച്ച് പരാക്രമം നടത്തി.