athul

കാർത്തികപുരം: പിതാവിന്റെ മരണാനന്തര ചടങ്ങിനുശേഷം എസ്.എസ്.എൽസി പരീക്ഷയെഴുതിയ വിദ്യാർത്ഥിക്ക് ഉന്നതവിജയം. പൂവൻചാൽ കൊല്ലക്കുഴിയിൽ അതുൽ മനോജാണ് ഏപ്രിൽ 12ന് പിതാവിന്റെ മരണാനന്തര ചടങ്ങിനെ തുടർന്ന് പരീക്ഷയ്‌ക്കെത്തിയത്. 9 വിഷയങ്ങളിൽ എപ്ലസും ഒരുവിഷയത്തിൽ എയുമാണ് അതുൽ നേടിയത്.
ആന്തരിക അവയവങ്ങൾക്ക് ഗുരുതര രോഗം ബാധിച്ച് പിതാവ് മനോജ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും മരണശേഷവും പരീക്ഷയെഴുതാൻ അതുലിന് ധൈര്യം പകർന്നത് കാർത്തികപുരം സ്‌കൂളിലെ അദ്ധ്യാപകരാണ്.
അതുലിന്റെ സഹോദരൻ അജയ് മനോജ് പിതാവിന്റെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാതെയാണ് അന്നു രാവിലെ പ്ലസ് ടു പരീക്ഷയെഴുതിയത്.