മട്ടന്നൂർ: ചാലോട് ടൗണിൽ ലോറികൾ കൂട്ടിയിടിച്ച് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.45 ന് ചാലോട് ജംഗ്ഷനിലായിരുന്നു അപകടം. അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് ശീതള പാനീയം കയറ്റിവരികയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്ത് നിന്നു എം സാൻഡ് കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളും മറിഞ്ഞു. ശീതളപാനീയ ലോറിയിലെ ഡ്രൈവർ ക്കും എം സാൻഡ് ലോറിയിലെ രണ്ടു പേർക്കുമാണ് പരിക്കേറ്റത്. ഇവർ കണ്ണൂർ, ചാലോട് ആശുപത്രികളിൽ ചികിത്സ തേടി. അപകടത്തെ തുടർന്നു അൽപസമയം ഗതാഗതം തടസപ്പെട്ടു. കണ്ണൂർ -മട്ടന്നൂർ അഞ്ചരക്കണ്ടി - ഇരിക്കൂർ റോഡുകൾ വേർതിരിയുന്ന ജംഗ്ഷനിലാണ് അപകടം നടക്കുന്നത്. ഇവിടെ സിഗ്നൽ ബോർഡുകളോ ദിശാസൂചക ബോർഡുകളോ സ്ഥാപി ക്കാൻ അധികൃതർ തയാറായിട്ടില്ല. വിമാനത്താ വളത്തിലേക്ക് ഉൾപ്പെടെ കടന്നുപോകുന്ന വാഹ നങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.