തലശ്ശേരി: കുട്ടിമാക്കൂൽ ശ്രീ നാരായണ ശക്തിധരാലയം മഠത്തിന്റെ മുൻ ഡയറക്ടർ കുട്ടിമാക്കൂൽ ശ്രീമുഖത്തിലെ വയക്കര ബാലൻ (77) നിര്യാതനായി. പരേതനായ വയക്കര കണ്ണൻ ഗുരുക്കളുടെ ശിഷ്യനും മർമ്മ ചികിത്സാ വിദഗ്ധനുമായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും നിരവധി പേർ ഇദ്ദേഹത്തിന്റെ സൗജന്യ ചികിത്സ തേടി വീട്ടിൽ എത്താറുണ്ടായിരുന്നു കുന്നപ്പാടി ചാത്തുക്കുട്ടിയുടെയും വയക്കര മാധവിയുടെയും മകനാണ്. ഭാര്യ: പരേതയായ ശ്രീരമ. മക്കൾ: ഷൈമ (അദ്ധ്യാപിക, നോർത്ത് വയലളം എൽ.പി സ്‌കൂൾ), ഷിബിൻ (എ.ഐ.എം.എസ് ന്യൂഡൽഹി). മരുമക്കൾ: സി. സോമൻ (തലശ്ശേരി നഗരസഭ അംഗം), ജിൻഷ (എ.ഐ.എം.എസ്. ന്യൂഡൽഹി). സഹോദരങ്ങൾ: വി. രോഹിണി (പൊന്ന്യം), പരേതരായ ജാനു, നാരായണി, യശോദ,ഭാസ്‌കരൻ.