പടന്നക്കാട്: പരിമിതികൾക്കിടയിലും ദേശീയ അന്തർദേശീയ തലങ്ങളിലേക്കെത്തിച്ച കാസർകോട് കായിക മുന്നേറ്റത്തിന് വളരെയേറെ സാദ്ധ്യതകളുള്ള മണ്ണാണെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ സംഘടിപ്പിച്ച ഓൺ യുവർ മാർക്ക്- സമഗ്ര കായിക വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി. വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എം. രാജഗോപാലൻ, എ.കെ.എം അഷ്റഫ്, ഇന്ത്യൻ വോളിബാൾ കോച്ച് ടി. ബാലചന്ദ്രൻ, ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി പള്ളം നാരായണൻഎന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി. കണ്ണൂർ യൂണിവേഴ്സിറ്റി കായിക വിഭാഗം അസി.ഡയറക്ടർ ഡോ. അനൂപ്, ഡോ. എം.കെ. രാജശേഖരൻ എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.അച്യുതൻ സ്വാഗതവും അസോസിയേഷൻ ട്രഷറർ വി.വി. വിജയമോഹനൻ നന്ദിയും പറഞ്ഞു.