mahe
ബി.ജെ.പി.നേതാക്കൾ ലഫ്.. ഗവർണ്ണർ തമിഴ് സെ സൗന്ദർരാജന് നിവേദനം നൽകുന്നു

മാഹി:മയ്യഴി വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പുതച്ചേരി ലഫ്:ഗവർണ്ണറും മുഖ്യമന്ത്രിയും മയ്യഴിയിലെ ബി.ജെ.പി.നേതാക്കൾക്ക് ഉറപ്പ് നൽകി.പുതുച്ചേരി ഗവർണർ തമിഴിസൈ സൗന്ദർരാജൻ, നിയസഭ സ്പീക്കർ ആർ.ശെൽവം, മുഖ്യമന്ത്രി എൻ.രംഗനാമി, ആഭ്യന്തര മന്ത്രി എ .നമശിവായം, സിവിൽ സപ്ലൈസ് മന്ത്രി സായ് ശരവണ കുമാർ, ട്രാൻസ്‌പോർട്ട് മന്ത്രി ചന്ദ്ര പ്രിയങ്ക എന്നിവരെ നേരിൽ കണ്ടാണ് ബി.ജെ.പി. മാഹി മേഖല ഭാരവാഹികൾ നിവേദനം നൽകിയത്. പ്രസിഡന്റ് എ.സുനിൽ, സംസ്ഥാന സമിതിയംഗം ബി.ഗോകുലൻ, ജനറൽ സെക്രട്ടറി കെ.ടി.കെ. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.വി.പ്രേമൻ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. പൂർത്തിയാകാത്ത പദ്ധതികളും ജനകീയ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്ന് നേതാക്കൾക്ക് ഉറപ്പ് നൽകി.