കണ്ണൂർ:എ.പി.ജെ അബ്ദുൾ കലാം ലൈബ്രറി കൃഷി പാഠം പരമ്പരക്ക് തുടക്കമായി. എല്ലാ ദിവസവും വൈകീട്ട് നാലിന് യുട്യൂബ് ചാനൽ വഴിയാണ് സംപ്രേഷണം നടത്തുന്നത്.കേരളത്തിൽ കൃഷി ചെയ്യുന്ന വ്യത്യസ്ത കാർഷിക വിഭവങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയെ കുറിച്ചാണ് കൃഷി പാഠത്തിലുള്ളത്. കൈതച്ചക്കയെ കുറിച്ചുള്ള ക്ലാസോടെയാണ് തുടക്കമായത്. എങ്ങിനെ കൃഷി ചെയ്യാം, അതിന്റെ ഔഷധഗുണം, മറ്റ് എന്തൊക്കെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാം തുടങ്ങിയ വിശദമായ കാര്യങ്ങൾ ക്ലാസിൽ ലഭിക്കും.
ചിൻമയാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ലൈബ്രേറിയനും വയനാട്ടിലെ കർഷകനുമായ എം.പി പ്രശാന്ത് ഉദ്ഘാടനം നിർവ്വഹിച്ചു. വി.കെ. ആഷിയാന അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. പി. കെ ബൈജു, നൗഫൽ ചാല, ഉസ്മാൻ ഉൾ അഫ്ഹാൻ എന്നിവർ സംസാരിച്ചു.