തളിപ്പറമ്പ്: കാർഗിൽ യുദ്ധസ്മാരകത്തിലെ സോളാർ വിളക്കിന്റെ ബാറ്ററി മോഷണം പോയതായി പരാതി. തൃച്ചംബരത്തെ ക്ലാസിക്ക് തീയേറ്ററിനു മുൻവശത്ത് കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ മൾട്ടി പർപ്പസ് സഹകരണ സംഘം നിർമ്മിച്ച കാർഗിൽ യുദ്ധസ്മാരകത്തിൽ അലങ്കാര വിളക്കുകളും വഴിവിളക്കും പ്രകാശിപ്പിക്കുന്നതിന് സ്ഥാപിച്ച സോളാർ പാനലിന്റെ ബാറ്ററിയാണ് മോഷണം പോയത്. രാത്രി വിളക്കുകൾ പ്രകാശിക്കാത്തത് ശ്രദ്ധയിൽപ്പെട്ട് പരിശോധന നടത്തിയപ്പോഴാണ് ബാറ്ററി ബോക്സിൽ നിന്ന് കവർച്ച ചെയ്തതായി മനസിലായത്. ഭാരവാഹികൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.