citu
കണ്ണൂർ സിറ്റി വലിയ കുളത്തിൽ കുട്ടി മുങ്ങിപ്പോയെന്ന ആഭ്യൂഹത്തെ തുടർന്നുള്ള തിരച്ചിൽ

കണ്ണൂർ: കുളത്തിൽ കുട്ടി മുങ്ങിപ്പോയെന്ന അഭ്യൂഹം ഫയർഫോഴ്​സിനെയും നാട്ടുകാരെയുമൊന്നാകെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്​ത്തി. കണ്ണൂർ സിറ്റിയിലെ വലിയകുളത്തിൽ​ ഒരു കുട്ടി മുങ്ങിപ്പോയെന്ന പ്രചരണത്തെ തുടർന്ന് ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും മണിക്കൂറുകളോളമാണ് തിരച്ചിൽ നടത്തിയത്.

കുളത്തിന്​ സമീപം കളിക്കുന്ന രണ്ടു കുട്ടികളാണ്​ കുളത്തിൽ ഒരു കുട്ടി ചാടുന്നതായി കണ്ടെന്ന് സമീപത്തെ​ വീട്ടുകാരെ അറിയിച്ചത്​. വീട്ടുകാർ വിവരം കണ്ണൂർ ഫയർഫോഴ്​സ്​ ഓഫീസിൽ അറിയിച്ചു. തുടർന്ന് നാട്ടുകാരുടെയും ഫയർഫോഴ്​സി​ന്റെയും നേതൃത്വത്തിൽ മണിക്കൂറുകേളാളം കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. തുടർന്ന്​ മത്സ്യത്തൊഴിലാളികളെത്തി കുളത്തിലൊന്നാകെ വല വിരിച്ച്​ പരിശോധന നടത്തി. പിന്നീട്​ വൈകീട്ട്​ അഞ്ചോടുകൂടി വീണ്ടും ഫയർഫോഴ്​സെത്തി വിശദമായി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.