തലശ്ശേരി: നഗരത്തിലും പ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ഇന്നലെ മാത്രം മുപ്പതിലേറെ പേരെ തെരുവ് പട്ടികളുടെ കടിയേറ്റ് തലശ്ശേരി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈദാർ പള്ളി, കല്ലായ് തെരു, കൊളശ്ശേരി ഭാഗങ്ങളിലാണ് കൂടുതൽ പേർക്കും കടിയേറ്റത്. ഇന്നലെ കാലത്ത് 11 മണിക്കും വൈകീട്ട് അഞ്ച് മണിക്കു മിടയിലാണ് ഇത്രയും പേർക്ക് കടിയേറ്റത്. തെരുവ് പട്ടികൾ സംഘടിതമായാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ അനിയന്ത്രിതമായി തെരുവ് പട്ടികളുടെ എണ്ണം വർദ്ധിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.