puthilot-
പുത്തിലോട്ട് ശ്രീ മാപ്പിട്ടച്ചേരി കാവ് ക്ഷേത്രത്തിന് മുകളിൽ പൈൻ മരം കടപുഴകി വീണ നിലയിൽ

പിലിക്കോട്: തിങ്കളാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും കൂറ്റൻ പൈൻ മരം കടപുഴകി വീണ് ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. പുത്തിലോട്ട് മാപ്പിട്ടച്ചേരി കാവ് മഹാക്ഷേത്രത്തിന്റെ വടക്കേ നടയുടെ ഭാഗത്തുണ്ടായ മരമാണ് കടപുഴകിയത്. ക്ഷേത്രേശ്വന്മാർ ഇരിക്കുന്ന പടിപ്പുര, വടക്കേൻ വാതിലിന്റെ ശ്രീകോവിൽ, തെയ്യം കെട്ടുന്ന അണിയറ എന്നിവയുടെ മുകളിലേക്കാണ് മരം വീണത്. ഇവയ്ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ വടക്കുഭാഗവും ഭൂതത്താൻ കല്ലും മരം വീണ് തകർന്നു. നേരത്തെ തന്നെ പൈൻ മരം ഒരുഭാഗത്തേക്ക് ചെരിഞ്ഞു നിൽപ്പുണ്ടായിരുന്നു. ആഴത്തിലുള്ള വേരുകളുണ്ടായിരുന്നില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രം ഭാരവാഹികളും പ്രവർത്തകരും മരം മുറിച്ചു നീക്കി.