motor
മോട്ടോർ തൊഴിലാളി യൂനിയൻ കണ്ണൂർ ആർ.എസ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ, തൊഴിലാളി ദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി മോട്ടോർ തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ കണ്ണൂരിൽ മോട്ടോർതൊഴിലാളികൾ ധർണ നടത്തി.

ടാക്സികൾക്ക് സബ്സിഡി നിരക്കിൽ പെട്രോൾ, ഡീസൽ വിതരണം ചെയ്യുക, 7500 രൂപ തൊഴിലാളി കുടുംബങ്ങൾക്ക് വിതരണം ചെയ്യുക, കൊവിഡ് ബാധിച്ച് മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി താവം ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് സി.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുള്ളങ്കണ്ടി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. എ. മഹീന്ദ്രൻ, പി. അനിൽ കുമാർ പ്രസംഗിച്ചു. കെ. പ്രദീപൻ നേതൃത്വം നൽകി.