photo
വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ

പഴയങ്ങാടി: ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ നഗരത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പഴയങ്ങാടി പൊലീസ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി. വലിയ പെരുന്നാൾ പ്രമാണിച്ചാണ് തുണിക്കടകളിലും ചെരുപ്പ് കടകളിലും തിരക്ക് അനുഭവപ്പെട്ടത്. റോഡുകളിൽ വാഹനങ്ങൾ മുന്നോട്ട് പോകുവാൻ കഴിയാതെ ഗതാഗത കുരുക്കുമുണ്ട്.

തിങ്കളാഴ്ച ഉച്ചമുതൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ചില സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതായും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇത്തരം സ്ഥപനങ്ങളുടെ ഉടമകൾക്ക് പൊലീസ് താക്കീത് നൽകി. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും മാസ്ക് ധരിക്കാത്തവരെ കടകളിൽ പ്രവേശിപ്പിക്കരുതെന്നും പൊലീസ് നിർദ്ദേശം നൽകി. സി.ഐ എം.ഇ രാജഗോപാലൻ, പ്രിൻസിപ്പൽ എസ്.ഐ കെ. ഷാജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.