hospital

പാനൂർ: കെ.പി.മോഹനൻ എം.എൽ.എയുടെ നിർദ്ദേശാനുസരണം ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം കുന്നോത്ത്പറമ്പ് പി.എച്ച്.സി നിർമ്മാണ പുരോഗതി വിലയിരുത്തി. ആശുപത്രി കെട്ടിടം അടുത്തമാസം പൂർത്തിയാക്കുമെന്ന് കോ ഓർഡിനേറ്റർ രഘുനാഥ് യോഗത്തിന് ഉറപ്പുനൽകി.

ജനസംഖ്യാനുപാതികമായി വാക്സിൻ അനുവദിക്കാൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എയോട് യോഗം അഭ്യർത്ഥിച്ചു. പി.എച്ച്.സിയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട നടപടി ഉണ്ടാകുമെന്നും സ്റ്റാഫിന്റെ കുറവ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.ലത, വൈസ് പ്രസിഡന്റ് എം.ബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ. അനിൽകുമാർ, പി. മഹിജ, ചന്ദ്രിക പതിയന്റവിട, ജിഷ, സെക്രട്ടറി വി.വി. പ്രസാദ്, എച്ച്.എം.സി മെമ്പർമാരായ കെ.പി. നന്ദനൻ, പി. വിജയാനന്ദൻ,കെ. മുകുന്ദൻ, കെ.എം. പ്രകാശൻ എന്നിവർ പങ്കെടുത്തു. ഡോ. കെ.ടി സൽമത്ത് സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജിത് നന്ദിയും പറഞ്ഞു.