തളിപ്പറമ്പ്: തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പച്ചക്കറികൾ ദീർഘകാലത്തേക്ക് ശീതികരിച്ച് സംഭരിക്കുന്ന പദ്ധതികൾ ആരംഭിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തളിപ്പറമ്പ് നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെയും നഗര വഴിയോര കാർഷിക വിപണിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂവോട് വായനശാല പരിസരത്ത് നടന്ന പരിപാടിയിൽ നഗരസഭാദ്ധ്യക്ഷ മുർഷിദ കൊങ്ങായി അദ്ധ്യക്ഷയായി. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ വി. ലത ആദ്യ വിൽപന നടത്തി. നഗരസഭ ഉപാദ്ധ്യക്ഷൻ കല്ലിങ്കീൽ പത്മനാഭൻ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.കെ ഷബിത, കൗൺസിലർ ഡി. വനജ, കണ്ണൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.കെ പത്മം, കൃഷി അസി. ഡയറക്ടർ മാർക്കറ്റിംഗ് സി.വി ജിതേഷ്, തളിപ്പറമ്പ് കൃഷി അസി. ഡയറക്ടർ സുജ കാരാട്ട്, കൃഷി ഓഫീസർ കെ. സപ്ന, .തുടങ്ങിയവർ പങ്കെടുത്തു.