തളിപ്പറമ്പ്: തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ ടാഗോറിന്റെ 10 അടി ഉയരമുള്ള പൂർണകായ പ്രതിമ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ അനാച്ഛാദനം ചെയ്തു.
29 വർഷം മുമ്പ് നിർമ്മിച്ച ടാഗോറിന്റെ പൂർണ്ണകായ പ്രതിമ 2021ൽ ബിൽഡിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്‌കൂളിന് മുന്നിലേക്ക് മാറ്റുവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ശില്പം സ്‌കൂളിൽ മുന്നിലെത്തിച്ച് അനുയോജ്യ പീഠം നിർമ്മിച്ചാണ് പ്രതിമ നിലവിൽ മാറ്റി സ്ഥാപിച്ചത്. അതിന്റെ അനാച്ഛാദനമാണ് മന്ത്രി നിർവ്വഹിച്ചത്. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. റജില, സ്‌കൂൾ പ്രിൻസിപ്പൽ എം. പ്രസന്ന, എൻ.വി. രാമചന്ദ്രൻ, തോമസ് ഐസക്ക് സംസാരിച്ചു.