arjun

പരിയാരം: അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കസ്റ്റംസ് അധികൃതർ ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലേക്ക് കൊണ്ടുപോയി.

തിങ്കളാഴ്ച വൈകിട്ട് കാർ കൊണ്ടുപോകാനെത്തിയെങ്കിലും ബാറ്ററി പ്രവർത്തനരഹിതമായിരുന്നു. ഇന്നലെ പുതിയ ബാറ്ററി ഘടിപ്പിച്ചാണ് കസ്റ്റംസ് സൂപ്രണ്ട് കെ.രാഘവന്റെ നേതൃത്വത്തിലുള്ള സംഘം കാർ കൊണ്ടുപോയത്. കഴിഞ്ഞ ജൂൺ 27 നാണ് കുളപ്പുറത്തെ ജനവാസമില്ലാത്ത കുന്നിൻപുറത്ത് മാരുതി സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് ഇല്ലാതിരുന്ന കാർ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അഴീക്കോട് സ്വദേശി അർജുൻ ആയങ്കി ഉപയോഗിച്ച കാറാണിതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. കാടാച്ചിറ കോയ്യോട് ചാത്തോത്ത് വീട്ടിൽ ജനാർദ്ദനന്റെ മകൻ സജീഷാണ് കാറിന്റെ ആർ.സി ഉടമസ്ഥൻ.

സ്വ​ർ​ണ​ക്ക​ട​ത്ത്:​ ​വി​വി​ധ​ ​സം​ഘ​ങ്ങ​ളെ
കു​റി​ച്ച് ​വെ​ളി​പ്പെ​ടു​ത്തി​ ​അ​ജ്മൽ

കൊ​ച്ചി​:​ ​വ​ട​ക്ക​ൻ​ ​കേ​ര​ള​ത്തി​ലെ​ ​എ​യ​ർ​പോ​ർ​ട്ടു​ക​ൾ​ ​വ​ഴി​യു​ള്ള​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ന് ​കൊ​ല​ക്കേ​സ് ​പ്ര​തി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ ​വി​വി​ധ​ ​സം​ഘ​ങ്ങ​ൾ​ക്ക് ​രൂ​പം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ​ക​രി​പ്പൂ​ർ​ ​സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​ ​കേ​സി​ലെ​ ​മൂ​ന്നാം​ ​പ്ര​തി​ ​ത​ല​ശേ​രി​ ​സ്വ​ദേ​ശി​ ​വി.​കെ.​അ​ജ്മ​ൽ​ ​വെ​ളി​പ്പെ​ടു​ത്തി​യ​താ​യി​ ​ക​സ്റ്റം​സ് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​സാ​മ്പ​ത്തി​ക​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​ ​വി​ചാ​ര​ണ​ച്ചു​മ​ത​ല​യു​ള്ള​ ​എ​റ​ണാ​കു​ളം​ ​അ​ഡി.​സി.​ജെ.​എം​ ​കോ​ട​തി​യി​ൽ​ ​അ​ജ്മ​ൽ​ ​ന​ൽ​കി​യ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.
കേ​സി​ലെ​ ​ഒ​ന്നും​ ​ര​ണ്ടും​ ​പ്ര​തി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​ഷ​ഫീ​ഖ്,​ ​അ​ർ​ജ്ജു​ൻ​ ​ആ​യ​ങ്കി​ ​എ​ന്നി​വ​രു​ടെ​ ​ജാ​മ്യ​ ​ഹ​ർ​ജി​ക​ളെ​ ​എ​തി​ർ​ത്തെ​ങ്കി​ലും​ ​അ​ജ്മ​ലി​ന്റെ​ ​ഹ​ർ​ജി​യെ​ ​ക​സ്റ്റം​സ് ​എ​തി​ർ​ത്തി​ട്ടി​ല്ല.​ ​അ​ന്വേ​ഷ​ണ​വു​മാ​യി​ ​അ​ജ്മ​ൽ​ ​പൂ​ർ​ണ​മാ​യും​ ​സ​ഹ​ക​രി​ച്ചെ​ന്നും​ ​ക​ള്ള​ക്ക​ട​ത്തു​ൾ​പ്പെ​ടെ​യു​ള്ള​ ​നി​യ​മ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യ​ ​ചി​ല​രു​ടെ​ ​പേ​രു​ക​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും​ ​ക​സ്റ്റം​സ് ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​കേ​സി​ന്റെ​ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യ​ ​മ​റ്റു​ ​പ്ര​തി​ക​ളി​ൽ​ ​നി​ന്ന് ​അ​ജ്മ​ലി​ന് ​വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും​ ​ജാ​മ്യം​ ​അ​നു​വ​ദി​ക്കു​ന്നെ​ങ്കി​ൽ​ ​ക​ർ​ശ​ന​ ​ഉ​പാ​ധി​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വേ​ണ​മെ​ന്നും​ ​ക​സ്റ്റം​സ് ​സൂ​പ്ര​ണ്ടി​ന്റെ​ ​പ​ത്രി​ക​യി​ൽ​ ​പ​റ​യു​ന്നു.