bus

കണ്ണൂർ :കടുത്ത പ്രതിസന്ധിയെ തുടർന്ന് സർവീസ് നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് അറിയിച്ച് ആർ.ടി ഓഫീസുകളിൽ ഫോം ജി നൽകുന്ന ബസുടമകളുടെ എണ്ണവും വർദ്ധിക്കുന്നു. കടബാദ്ധ്യതയെ തുടർന്ന് വയനാട്ടിൽ ഒരു ബസുടമ ജീവനൊടുക്കിയത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് തുറന്നുകാട്ടിയത്.

സംസ്ഥാനത്ത് ആകെയുള്ള 13800 സ്വകാര്യബസുകളിൽ 10500 എണ്ണവും ഓട്ടം നിർത്തിവച്ചിട്ടാണുള്ളത്.

സ​ർ​വീ​സ് പുനരാ​രം​ഭി​ക്കു​ന്ന കാ​ലം വ​രെ​യു​ള്ള റോ​ഡ്-​വാ​ഹ​ന നി​കു​തി ന​ൽ​കേ​ണ്ട​തി​ല്ലെന്നതാണ് ഉടമകൾ

ഫോം ജി നൽകുന്നതിന് പിന്നിൽ.

48 സീ​റ്റു​ള്ള ബ​സി​ന് മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ 29,990 രൂ​പ​യാ​ണ് നി​കു​തി. ഇ​തോ​ടൊ​പ്പം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലേ​ക്ക് ഒ​രാ​ൾ​ക്ക് 4,000 വീ​ത​വും അ​ട​യ്ക്ക​ണം. വാ​ഹ​നം ഓ​ടാ​തെ ക​യ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ​നി​ന്ന് കി​ട്ടു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ ഇ​ൻ​ഷു​റ​ൻ​സി​നും ഇ​ള​വ് കി​ട്ടും. എന്നാൽ ബസുകൾ സ്ഥിര​മാ​യി നി​ർ​ത്തി​യി​ട്ടാ​ൽ യ​ന്ത്ര​ഭാഗങ്ങളും ട​യ​റു​ക​ളും കേ​ടാ​കും. ഓ​ടി​യാ​ലാകട്ടെ അ​തി​ലും വ​ലി​യ ന​ഷ്ടമാണ് നേരിടേണ്ടിവരുന്നത്.

കൊ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കുന്നുള്ളു. എ​ട്ട് യാ​ത്ര​ക്കാ​രെ നി​ർ​ത്തി യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​െങ്കി​ലും ഇ​പ്പോ​ൾ അ​തി​നും അ​നു​വാ​ദ​മി​ല്ല.​ഇ​തോ​ടെ സീ​റ്റി​ലി​രി​ക്കു​ന്ന ഒ​രാ​ൾ ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ ആ ​സീ​റ്റും കാ​ലി​യാ​യി സ​ർ​വീ​സ് ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​പ്പോ​ൾ ഡീ​സ​ൽ​വി​ലയാകട്ടെ ലി​റ്റ​റി​ന് നൂ​റോ​ട​ടു​ക്കു​ക​യും ചെ​യ്തു.

മുപ്പതിനായിരത്തിൽ നിന്ന് പതിമൂവായിരത്തിലേക്ക്

സം​സ്ഥാ​ന​ത്ത് 1980-ൽ ​നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്നത് 30,000 ബസുകളായിരുന്നെങ്കിൽ 2021 ജ​നു​വ​രി​യി​ലെ കണക്കുപ്രകാരം ഇത് 13,800 ആണ്. 2020 ജ​നു​വ​രി​യി​ൽ പൂ​ർ​ണ ഇ​ൻ​ഷ്വറ​ൻ​സു​ണ്ടാ​യി​രു​ന്ന ബ​സു​ക​ൾ 11,000 ആയിരുന്നു. 2021 ജ​നു​വ​രി​യി​ൽ 180 ആ​യി ഇത് കു​റ​ഞ്ഞു.48 സീ​റ്റു​ള്ള ബ​സി​ന് തേ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷ്വറ​ൻ​സ് തു​ക 68,000 രൂ​പ​യാ​ണ്. 1980-ൽ ​ഒ​രു ബ​സി​ൽ ഒ​രു ദി​വ​സ​ത്തെ യാ​ത്ര​ക്കാ​ർ ശ​രാ​ശ​രി 1400 ആ​യി​രു​ന്ന​ങ്കി​ൽ 2017-​ൽ – അ​ത് 900വും 2020 ​ജ​നു​വ​രി​യി​ൽ 650 ഉം ​ആ​യി കു​റ​ഞ്ഞുവെ​ന്നും ഈ ​മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.

കെ. എസ്. ആർ.ടി.സിക്ക് ഓരോ ബഡ്ജറ്റിലും ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന സർക്കാർ സ്വകാര്യ ബസ് വ്യവസായത്തെ പൂർണമായും അവഗണിക്കുകയാണ്. ഇതിനൊരു പരിഹാരമുണ്ടായാൽ മാത്രമെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പിടിച്ചുനിൽക്കാൻ കഴിയുള്ളൂ.

രാജ്കുമാർകരുവാരത്ത്,​ജനറൽ സെക്രട്ടറി,ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ , കണ്ണൂർ