കണ്ണൂർ: ഒളിമ്പിക്സിനെ വരവേറ്റും ഇന്ത്യൻ താരങ്ങൾക്ക് വിജയാശംസ നേർന്നും കണ്ണൂർ ദയ അക്കാഡമി ഒരുക്കിയ പരിപാടി കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദയ അക്കാഡമി ചെയർമാൻ ഡോ.എൻ.കെ. സൂരജ് അദ്ധ്യക്ഷത വഹിച്ചു. ഷംന സൂരജ് കൊളുത്തിയ ഒളിമ്പിക്സ് ഐക്യദാർഢ്യദീപം ഏറ്റുവാങ്ങി അത്‌ലറ്റുകൾ ദീപശിഖാ പ്രയാണം നടത്തി. തുടർന്ന് വിവിധ മത്സരങ്ങളും അരങ്ങേറി. ഒളിമ്പിക്സിന്റെ ഭാഗമായി ചിയർ ഫോർ ഇന്ത്യാ ക്യാമ്പയിനും തുടങ്ങി.

ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ഡവലപ്‌മെന്റ് കമ്മിഷൻ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്‌റ്റേറ്റ് അമേച്വർ ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റും ദയ അക്കാഡമി ചെയർമാനുമായ ഡോ. എൻ.കെ. സൂരജിനെ കെ.വി. സുമേഷ് പൊന്നാട അണിയിച്ചു.

കണ്ണൂർ സർവ്വകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മുൻ മേധാവി പി.ടി ജോസഫ്, ദയ കോച്ച് കെ. സതീശൻ, ടി.വി. സിജു, എൻ. വിപിൻ, എൻ. ശ്രീശൻ, എം. പ്രദീപൻ സംസാരിച്ചു. ദയ ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രൻ സ്വാഗതവും വി. നജീഷ് നന്ദിയും പറഞ്ഞു.