ഇരിട്ടി : ആറളം ഫാം പുനരധിവാസമേഖലയിൽ കഴിഞ്ഞദിവസം കുടിൽ തകർത്തിടത്ത് വീണ്ടുമെത്തിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു. ആറളം ഫാം ഏഴാംബ്ലോക്കിലെ ഷിജോവും കുടുംബവും താമസിക്കുന്ന കുടിൽ കഴിഞ്ഞ ദിവസം കാട്ടാന തകർത്തിരുന്നു. ഇതേ സ്ഥലത്തു തന്നെ വീണ്ടും എത്തിയ കാട്ടാനയാണ് വീടിനു സമീപത്തെ കൃഷി നശിപ്പിച്ചത്.
കുടിൽ തകർക്കുന്നതിനിടെ ഭാര്യയും കുട്ടികളുമായി ഓടി രക്ഷപ്പെട്ട ഷിജോ തകർന്ന കുടിലിൽ താമസിക്കാൻ പറ്റാതായതോടെ മറ്റൊരുവീട്ടിൽ ആണ് താമസിക്കുന്നത്. ആനകൾ വീണ്ടും വീണ്ടും എത്തി അക്രമം കാണിക്കുന്നത് മൂലംമേഖലയിലെ താമസക്കാർ ആകെ ഭീതിയിലാണ്.