പയ്യന്നൂർ : നഗരസഭയിൽ കൊവിഡ് രോഗ വ്യാപനം തടയുന്നതിനായി വിജിലൻസ് കമ്മിറ്റി രൂപീകരിച്ചും വാർഡ് തല ജാഗ്രത സമിതിയിൽ ജനകീയ പൊലീസിനെ കൂടി ഉൾപ്പെടുത്തി കൂടുതൽ കാര്യക്ഷമമാക്കുവാനും ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപന തോതിൽ "സി " കാറ്റഗറിയിൽ തുടരുന്ന നഗരസഭയിൽ വിവിധ ഭാഗങ്ങളിലായി നടന്നുവരുന്ന പരിശോധനകൾ വഴി രോഗമുള്ളവരെ തുടക്കത്തിൽ തന്നെ കണ്ടെത്തി വ്യാപനം കുറക്കുന്നതിന് സാധിക്കുന്നുണ്ടെങ്കിലും ജാഗ്രതാ സമിതികളുടെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.