പയ്യാവൂർ:കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ ആഹ്വാന പ്രകാരം കെ.സി.വൈ.എം പൈസക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ പൈസക്കരി ടൗണിൽ യുവജന മതിൽ തീർത്തു.
പൈസക്കരി ഫൊറോനാ വികാരിയും കെ.സി.വൈ.എം യൂണിറ്റ് ഡയറക്ടറുമായ ഫാ. സിബി പാലക്കുഴിയിൽ ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം പൈസക്കരി യൂണിറ്റ് പ്രസിഡന്റ് ജിനു വലക്കമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ജോയൽ തൊട്ടിയിൽ മുഖ്യപ്രഭാഷണം നടത്തി, പൈസക്കരി ഡയറക്ടർ ഇൻ ചാർജ് ഫാ. സനു ഇളംപുരയിടത്തിൽ, ജോൺസൺ പൈമ്പള്ളിയിൽ, അമല വട്ടമറ്റത്തിൽ, ജോബിൻ മുണ്ടക്കൽ എന്നിവർ സംസാരിച്ചു. സിസ്റ്റർ ലിജോ, കെ.സി. ജസ്റ്റിൻ , ഡെൽന ഞാറക്കുളത്ത്, ജോർട്ടിൻ ജെയിംസ്, ബിബിൻ മുണ്ടക്കൽ, ജിനിൽ പൈമ്പള്ളിൽ, ജെയ്സൺ പാറക്കൽ, സണ്ണി ഞാറക്കുളത്ത് തുടങ്ങിയവർ നേതൃത്വം നൽകി.