pushpa
സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന

പാനൂർ: സോഷ്യലിസ്റ്റും ജനതാദൾ കൂത്തുപറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി. ചാത്തുക്കുട്ടി മാസ്റ്ററുടെ 12ാം ചരമവാർഷികം എൽ.ജെ.ഡി. കൂത്തുപറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എൽ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രവീൺ, കെ. കുമാരൻ, വി.പി. ചാത്തു, സി.കെ.ബി. തിലകൻ, പി. ദിനേശ് കുമാർ, കെ.പി. റിനിൽ, കെ.കെ. ദാമു, നാണു പുല്ലാട്ടുമ്മൽ, കെ. അനിഷ് തുടങ്ങിയവർ സംസാരിച്ചു. എൽ.ജെ.ഡി. നിയോജകമണ്ഡലം പ്രസിഡന്റ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.