കണ്ണൂർ: എൻ.ഇ ബാലറാം, പി.പി മുകുന്ദൻ, പി. യശോദ ടീച്ചർ എന്നീ നേതാക്കളുടെ ചരമ വാർഷിക ദിനാ ചരണത്തിന്റെ ഭാഗമായി സി.പി.ഐ കണ്ണൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഓൺലൈനായി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന എക്സി. അംഗം സി.എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ അസി. സെക്രട്ടറിയും എഴുത്തുകാരനുമായ അജിത്ത് കൊളാടി പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി സന്തോഷ് കുമാർ, സി.പി ഷൈജൻ തുടങ്ങിയവർ സംബന്ധിച്ചു.