gopi

കാഞ്ഞങ്ങാട്: പരേതനായ രസിക ശിരോമണി പി. കോമൻ നായരുടെ മകനും ആദ്യകാല നാടക നടനും കലാ- സാംസ്‌കാരിക പ്രവർത്തകനുമായ അതിയാമ്പൂർ മേലാങ്കോട്ടെ സി.കെ ഗോപിനാഥൻ നമ്പ്യാർ (86) നിര്യാതനായി. ആദ്യകാലത്ത് ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. മാതാവ്: പരേതയായ മാധവിയമ്മ. ഭാര്യ: പരേതയായ നിട്ടൂർ കാർത്ത്യായനിയമ്മ. മക്കൾ: അഞ്ജലി (എഡ്യൂക്കേഷൻ സൊസൈറ്റി, ഹോസ്ദുർഗ്) , രാമകൃഷ്ണൻ (പൊയ്‌നാച്ചി), പരേതനായ ബാലഗോപാലൻ. മരുമക്കൾ: നാരായണൻ കോളിയടുക്കം (ഗൾഫ്), പുഷ്പലത (പെരുമ്പള സർവീസ് സഹ. ബാങ്ക്).സഹോദരങ്ങൾ: നാരായണൻ (കണ്ടോന്താർ), ശശിധരൻ (പരപ്പ), സരസ്വതി (ചെറുവത്തൂർ). പരേതരായ ബാലഗോപാലൻ, വേണുഗോപാലൻ, രാധാകൃഷ്ണൻ,ഗോവിന്ദൻ.