കാഞ്ഞങ്ങാട്: സി.പി.എം പ്രവർത്തകന്റെ ബൈക്ക് അഗ്നിക്കിരയാക്കി. പാർട്ടി വേലേശ്വരം സെക്കന്റ് ബ്രാഞ്ച് മെമ്പർ കെ. സുരേഷിന്റെ, വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിച്ചത്. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് ഇവരെ വിളിച്ച് വിവരം അറിയിച്ചത്. ബൈക്ക് ഭാഗമായി കത്തി നശിച്ചിട്ടുണ്ട്. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. സമീപത്ത് ഒഴിഞ്ഞ പെട്രോൾ കുപ്പി കണ്ടെടുത്തു. സുരേഷ് പരാതി നൽകിയിട്ടുണ്ട്.