കാസർകോട് : സംസ്ഥാന സർക്കാരിന്റെ 100 ദിനപരിപാടിയുടെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ന് രാവിലെ 10.15 ന് കാസർകോട് ജില്ലയിലെ കാർഷിക മൂല്യവർദ്ധിത സംരംഭക പരിശീലന പരിപാടി മന്ത്രി പി. രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കാർഷിക മൂല്യ വർദ്ധിതമേഖലയിലെ സംരഭകത്വ സാദ്ധ്യതകൾ, മത്സ്യം, പഴംപച്ചക്കറി, തുടങ്ങിയ മേഖലകളിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ടെക്നിക്കൽ സെഷനുകൾ എന്നിവ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ വ്യവസായകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9605542061, 7403180193.