മാഹി: സംസ്ഥാനം ഭരിക്കുന്ന എൻ.ഡി.എ.സർക്കാർ മയ്യഴിയുടെ വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് മാഹി സന്ദർശിച്ച പുതുച്ചേരി എം.എൽ.എ കല്യാണസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. നേതൃ സംഘം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാതി വഴിയിൽ നിർമ്മാണം നിലച്ച
മാഹി ഹാർബറിന്റെയും, മാഹി ഗവ: ആശുപത്രി ട്രോമാകെയറിന്റേയും നിർമ്മാണം പൂർത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കും.
ആയുഷ് ഭാരതിലൂടെ അഞ്ച് ലക്ഷം രൂപ ആരോഗ്യ ഇൻഷ്വറൻസ് നൽകും. സ്റ്റാറ്റിയൂട്ടറി റേഷൻ സംവിധാനമില്ലാത്ത മാഹിയിൽ, ന്യായവിലക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നും, മാഹിയിൽ നിന്ന് പുതുച്ചേരിക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പുതുച്ചേരി ജന. സെക്രട്ടറി എസ്. മോഹൻകുമാർ, മാഹി ചുമതലയുള്ള ബി.ജെ.പി വൈസ് പ്രസിഡന്റ് രവി ചന്ദ്രൻ, മാഹി മണ്ഡലം പ്രസിഡന്റ് എ. സുനിൽ, എ. ദിനേശൻ, ഗോകുലൻ എന്നിവരും സംബന്ധിച്ചു.