ration

കാഞ്ഞങ്ങാട്: 10 മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിനുള്ള കമ്മിഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഹോസ്ദുർഗ് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ സമരം റേഷൻ എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസ് സെക്രട്ടറി എ.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി.തമ്പാൻ. ജില്ലാ വൈസ് പ്രസിഡന്റ് സുരേശൻ മേലാങ്കോട് എന്നിവർ സംസാരിച്ചു.പി. ശരത്ത് സ്വാഗതവും വി രാജേന്ദ്രൻ നന്ദിയും പറഞ്ഞു.