പയ്യന്നൂർ : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ 5 ദിവസങ്ങളിലായി നടന്നു വന്ന വെബിനാർ "മലയാള സാഹിത്യം : കാലം അടയാളപ്പെടുത്തിയ കൃതികൾ' സമാപിച്ചു. സമാപന ദിവസം "ചെറുകഥ , വഴിയും കാഴ്ചയും " എന്ന വിഷയം ഇ.പി. രാജഗോപാലൻ അവതരിപ്പിച്ചു.. എം കെ. രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ അവലോകനം നടത്തി. പി.എം കൃഷ്ണപ്രഭ സ്വാഗതവും വി.വി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.