പയ്യന്നൂർ : കാർഗിൽ യുദ്ധത്തിൽ മാതൃരാജ്യത്തിന് വേണ്ടി വീര മൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാജലികൾ അർപ്പിച്ച് പയ്യന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ സ്തൂപത്തിന് മുന്നിൽ ദീപം തെളിയിച്ച് അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. പി .മോഹനന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് വി. സി. നാരായണൻ ഉദ്ഘാടനം ചെയ്തു. അഡ്വ: ഡി. കെ. ഗോപിനാഥ്, ജനാർദ്ദനൻ കുറുവാട്ടിൽ, സി.അനിൽകുമാർ , എം. ഇ. ദാമോദരൻ നമ്പൂതിരി, സുരേന്ദ്രൻ കേളോത്ത്, എ .രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.