പയ്യന്നൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്ത് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് രാമന്തളി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. തിങ്കളാഴ്ച ചേർന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിന്റെ അറിയിപ്പ് 23 ന് ആണ് ലഭിച്ചതെന്ന്പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. പ്രതിരോധപ്രവർത്തനം കാര്യക്ഷമമാക്കുവാനായി നൽകിയ കത്ത് പരിഗണിക്കുവാൻ ഭരണ സമിതി തയ്യാറായില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. കെ .സി .അബ്ദുൾ ഖാദർ ,പി. പി. നാരായണി, പി. അബ്ദുൾ അസീസ് തുടങ്ങിയവർ ബഹിഷ്കരണത്തിന് നേതൃത്വം നൽകി.