ഇരിട്ടി :കേരളാ വനവാസി വികസകേന്ദ്രം ജില്ലാ കമ്മിറ്റിയുടെയും ഇരിട്ടിബ്ലോക്ക് സമിതിയുടെയുംനേതൃത്വത്തിൽ ആറളം പുനരധിവാസമേഖലയിലെ ചോർന്നൊലിക്കുന്ന പതിനഞ്ചോളം വീടുകൾക്ക് ടാർപോളിൻ ഷീറ്റും കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുമേഷ്, സെക്രട്ടറി രാജഗോപാൽ പുന്നാട്, മഹിളാ പ്രമുഖ് ഷൈനി ആറളം, ചന്ദ്രൻ ആറളം തുടങ്ങിയവർനേതൃത്വം നൽകി.