പയ്യന്നൂർ: കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആഭിമുഖ്യത്തിൽ മാർക്കറ്റിംഗ് ഔട്ട്‌ലെറ്റ് കുടുംബശ്രീ ഷോപ്പി പ്രവർത്തനം ആരംഭിച്ചു. കരിവെള്ളൂർ രക്തസാക്ഷി നഗറിന് മുൻവശം ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണ് കണ്ണൂർ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ മാർക്കറ്റിംഗ് ഔട്ട്‌ലെറ്റ് ആരംഭിച്ചത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ലേജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം. സുർജിത് മുഖ്യാതിഥിയായി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി അപ്പുക്കുട്ടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എം. രാഘവൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോപാലൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.പി സന്തോഷ് കുമാർ, എ.ഡി.എം സി. പ്രദീപൻ, ഹരിപ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ പി ഗീത സ്വാഗതവും മെമ്പർ സെക്രട്ടറി എം ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങൾ ഈ മാർക്കറ്റിംഗ് ഔട്ട്‌ലെറ്റിൽ ലഭ്യമാണ്. സംരംഭത്തിന് കുടുംബശ്രീ മിഷൻ 5 ലക്ഷം രൂപ ധനസഹായമായി നല്കി.