ajay
എഷ്യ ബുക്ക് ഒാഫ് റെക്കോർഡ് നേടിയ എം.അജയ് സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോയിൽ നിന്നും പ്രശസ്തി പത്രം വാങ്ങുന്നു


ക​ണ്ണൂ​ർ​ .​ഇ​ന്ത്യ​യ​ട​ക്കം​ 195​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​പ​താ​ക​ക​ൾ​ ​മാ​സ്കിം​ഗ് ​ടാ​പ്പി​ലേ​ക്ക് ​പ​ക​ർ​ത്തി​ ​ഏ​ഷ്യ​ ​ബു​ക്ക് ​ഒ​ഫ് ​റെ​ക്കോ​ർ​ഡി​ൽ​ ​ഇ​ടം​ ​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ​ക​ണ്ണൂ​ർ​ ​ത​ളാ​പ്പ് ​സ്വ​ദേ​ശി​ ​എം.​അ​ജ​യ് .195​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​ഫ്ലാ​ഗു​ക​ളാ​ണ് ​ആ​ക്രി​ലി​ക്ക് ​പെ​യി​ന്റ് ​ഉ​പ​യോ​ഗി​ച്ച് ​അ​ജ​യ് ​മാ​സ്കിം​ഗ് ​ടാ​പ്പി​ൽ​ ​വ​ര​ച്ച​ത്.​ ​ഏ​റെ​ ​ശ്ര​മ​ക​ര​മാ​യ​ ​ദൗ​ത്യം​ ​വെ​റും​ ​ര​ണ്ട് ​ദി​വ​സ​മെ​ടു​ത്താ​ണ് ​അ​ജ​യ് ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ഇ​ത്ത​ര​ത്തി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​ഫ്ലാ​ഗു​ക​ൾ​ ​എ​ ​ത്രി​ ​ഷീ​റ്റി​ലേ​ക്ക് ​സെ​റ്റ് ​ചെ​യ്തു.​ചി​ത്ര​ങ്ങ​ൾ​ക്ക് ​ഫെ​യ്രിം​ ​ന​ൽ​കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഒ​രു​ ​ഇ​ഞ്ചി​ന്റെ​ ​മാ​സ്കിം​ഗ് ​ടാ​പ്പി​ൽ​ ​ഒ​രു​ ​എ​ത്രി​ ​ഷീ​റ്റി​ന്റെ​ ​നീ​ള​ത്തി​ൽ​ ​നി​ര​നി​ര​യാ​യി​ ​ഫ്ലാ​ഗു​ക​ൾ​ ​വ​ര​ച്ച് ​ചേ​ർ​ത്ത് ​എ​ത്രി​ ​ഷീ​റ്റി​ലേ​ക്ക് ​ഒ​ട്ടി​ക്കു​ക​യാ​യി​രു​ന്നു​ .​ആ​ക്രി​ലി​ക്ക് ​പെ​യി​ന്റിം​ഗ് ​പൊ​തു​വെ​ ​ഉ​ണ​ങ്ങാ​ൻ​ ​സ​മ​യ​മെ​ടു​ക്കു​ക​യും​ ​പെ​ട്ടെ​ന്ന് ​ത​ന്നെ​ ​പ​ട​രാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​വ​ള​രെ​ ​ശ്ര​ദ്ധ​യോ​ടെ​ ​ചെ​യ്തെ​ടു​ത്താ​ൻ​ ​മാ​ത്ര​മെ​ ​വൃ​ത്തി​യോ​ടെ​യും​ ​ഭം​ഗി​യാ​യും​ ​ചി​ത്ര​ങ്ങ​ൾ​ ​ല​ഭി​ക്കു​ക​യു​ള്ളു.​അ​ത് ​കൊ​ണ്ട് ​ത​ന്നെ​ ​ഇ​ത്ര​യും​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ജ​യ് ​വെ​റും​ ​ര​ണ്ട് ​ദി​വ​സം​ ​കൊ​ണ്ട് ​ചെ​യ്തെ​ടു​ത്ത​ത് ​ഏ​വ​രെ​യും​ ​അ​മ്പ​രി​പ്പി​ക്കു​ക​യാ​ണ്.
ത​ളി​പ്പ​റ​മ്പ് ​എം.​എം​ ​നോ​ള​ജി​ൽ​ ​നി​ന്ന് ​ബി​ ​കൊം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​അ​ജ​യ് ​ഇ​പ്പോ​ൾ​ ​ഗ്രാ​ഫി​ക്ക് ​ഡി​സൈ​ൻ​ ​പ​ഠി​ച്ച് ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​പെ​യി​ന്റി​ഗു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഡി​ജി​റ്റ​ൽ​ ​മേ​ഖ​ല​യി​ൽ​ ​തൊ​ഴി​ൽ​ ​നേ​ടു​ക​യെ​ന്ന​ത് ​ത​ന്നെ​യാ​ണ് ​അ​ജ​യു​ടെ​ ​ആ​ഗ്ര​ഹം.
രാ​ജ്യ​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​എ​ന്തെ​ങ്കി​ലും​ ​ചി​ത്ര​ര​ച​ന​യി​ലൂ​ടെ​ ​ചെ​യ്യ​ണ​മെ​ന്ന​ ​ചി​ന്ത​യി​ൽ​ ​നി​ന്നാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​ആ​ശ​യ​ത്തി​ലെ​ത്തി​യ​തെ​ന്ന് ​അ​ജ​യ് ​പ​റ​ഞ്ഞു.​എ.​മു​രു​ക​ന്റെ​യും​ ​എ​ .​കൃ​ഷ്ണ​ ​വേ​ണി​യു​ടെ​യും​ ​മ​ക​നാ​ണ്.​എം.​മ​ണി​ക​ണ്ഠ​ൻ,​എം.​മോ​നി​ഷ​ ​എ​ന്നി​വ​ർ​ ​സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.​എ​ഷ്യ​ ​ബു​ക്ക് ​ഒാ​ഫ് ​റെ​ക്കോ​ർ​ഡി​ൽ​ ​നി​ന്നെ​ത്തി​യ​ ​ഗ്രാ​ൻ​ഡ് ​മാ​സ്റ്റ​ർ​ ​പൊ​സി​ഷ​ൻ​ ​ഇ​ന്ന​ലെ​യാ​ണ് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ആ​ർ.​ഇ​ള​ങ്കോ​യി​ൽ​ ​നി​ന്നേ​റ്റു​ ​വാ​ങ്ങി​യ​ത്.