നീലേശ്വരം: സുരേഷ്ഗോപി എം.പി ഫണ്ടിൽ നിന്നും 4,75,000 രൂപ ചെലവഴിച്ച് നീലേശ്വരം റെയിൽവെ സ്റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ പണിത ശുചിമുറി രണ്ടുവർഷം കഴിഞ്ഞിട്ടും പ്രവർത്തനക്ഷമമായില്ല. 2019 ഫെബ്രുവരി 10ന് പണി പൂർത്തിയായ ശുചി മുറി കെട്ടിടം 24-ന് സുരേഷ് ഗോപി തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയിൽ സന്നിഹിതരായ റെയിൽവേ ഉദ്യോഗസ്ഥർ ശുചി മുറിക്കാവശ്യമായ വെള്ളവും വെളിച്ചവും യഥേഷ്ടം ലഭ്യമാക്കുമെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകിയിരുന്നുവെങ്കിലും അത് പാലിക്കാത്തതാണ് ശുചിമുറിയെ നോക്കുകുത്തിയാക്കിയത്.
യാത്രക്കാർ പരാതിപ്പെട്ടാൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറുകയാണ്. ദീർഘദൂരം ബസ് യാത്ര ചെയ്ത് കിഴക്കൻ മലയോര പ്രദേശങ്ങളിൽ നിന്നും എത്തുന്നവർക്ക് ശുചിമുറിയുടെ അഭാവം ഏറെ ദുരിതങ്ങളുണ്ടാക്കുന്നു. അതുപോലെ രാവിലെയും വൈകുന്നേരവും തെക്കൻ ജില്ലകളിലേക്ക് പോകുുന്ന സ്ത്രീ യാത്രക്കാർക്കും ശുചിമുറി തുറന്ന് കൊടുത്താൽ ഏറെെ ഉപകാരപ്രദമായിരിക്കും.
ലോക്ക്ഡൗൺ കാലത്ത് യാത്രക്കാർ കുറവായിരുന്നെങ്കിലും ഇപ്പോൾ മിക്കവണ്ടികളും ഓടാൻ തുടങ്ങിയതോടെ യാത്രക്കാരും കൂടിയിട്ടുണ്ട്.