തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മണ്ഡലം ഷാർജ കെ.എം.സി.സി യുടെ നേതൃത്വത്തിൽ ചീമേനി - ചെമ്പ്രകാനത്ത് 15 ലക്ഷം രൂപ ചെലവിൽ നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയായ 'കനിവ് ' ശിഹാബ് തങ്ങൾ സ്മാരക കുടി വെള്ള പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം ഇന്നുരാവിലെ 11 ന് സൈനുൽ ആബിദീൻ തങ്ങൾ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഷാർജ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ടി.കെ അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിക്കും.

മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഓരോ പഞ്ചായത്തിലും കുടിവെള്ള പദ്ധതി വരും വർഷങ്ങളിൽ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷാർജ കെ.എം.സി.സി ജില്ല പ്രസിഡന്റ് ജമാൽ ബൈത്താൻസ്,ഷാർജ കമ്മിറ്റി പ്രസിഡന്റ് ടി.കെ അബ്ദുൾ അസീസ്, വൈസ് പ്രസിഡന്റുമാരായ താജുദ്ദീൻ തെക്കേകാട്, മഹമൂദ് തൈക്കടപ്പുറം, കയ്യൂർ ചീമേനി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി അസൈനാർ മൗലവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു