കണ്ണൂർ:ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവരും കുടുംബവാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയുള്ളവരുമായ ഭവനരഹിതർക്ക് പുതിയ വീട് നിർമ്മാണത്തിന് 10 ലക്ഷം രൂപവരെ വായ്പ നൽകുന്നു. എട്ട് ശതമാനമാണ് പലിശ നിരക്ക്. പ്രായപരിധി 18 നും 55 നും മധ്യേ. അപേക്ഷകന് സ്വന്തമായി ആറ് സെന്റ് ഭൂമിയെങ്കിലും ഉണ്ടായിരിക്കണം. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ആവശ്യമാണ്. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിൽ ഉൾപ്പെട്ടവർ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും മൂന്നു മണിവരെ കണ്ണൂർ, പാറക്കണ്ടിയിലുള്ള പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഓഫീസുമായോ www.ksbcdc.comലോ ബന്ധപ്പെടണം..