jayan

കണ്ണൂർ: അനശ്വര നടൻ ജയന്റെ 82ാം ജന്മ ദിനാഘോഷ പരിപാടി രാജാറാം ജയകുമാർ ഉദ്ഘാടനം ചെയ്തു. . ജയൻ സാംസ്‌കാരിക വേദി സംഘടിപ്പിച്ച പരിപാടിയിൽ സാംസ്‌കാരിത വേദി പ്രസിഡന്റ് ഭാസ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. പി കെ ബൈജു സംസാരിച്ചു. സെക്രട്ടറി രാജീവൻ കാട്ടാമ്പള്ള സ്വാഗതവും ടിപി വിൽസൻ നന്ദിയും പറഞ്ഞു. ജയനെ കുറിച്ച് ആസാദി മീഡിയ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. ഭാസ് മോഹന്റെ രചനയിൽ രാജീവൻ കാട്ടാനമ്പള്ളി, നൗഫൽ ചാല, വി.കെ. ആഷിയാന അഷ്റഫ് എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.