തൃക്കരിപ്പൂർ: പട്ടികജാതി വികസന വകുപ്പിൻ കീഴിൽ വെള്ളച്ചാൽ ഗവ:മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത എസ്.പി സി. കുട്ടികൾക്ക് നൽകുന്നതിനായി ടെൻഷൻ ഫ്രീ ഗ്രൂപ്പ് കവ്വായി സ്മാർട്ട് ഫോൺ നൽകി. ചീമേനി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.വി. രാമചന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ.സി. മുഹമ്മദ് കുഞ്ഞി എന്നിവർക്ക് ടെൻഷൻ ഫ്രീ ഗ്രൂപ്പ് ചെയർമാൻ അക്കാളത്ത് അബൂബക്കർ ഫോൺ കൈമാറി.
ചടങ്ങിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് എക്സിക്യൂട്ടിവ് മെമ്പർ ടി.വി ഹാഷിം, ടെൻഷൻ ഫ്രീ ഗ്രൂപ്പ് മെമ്പർമാരായ മുഹമ്മദലി, യൂനസ് അയാർ, സിവിൽ പൊലീസ് ഓഫീസർ ഷജിൽ കമാർ, കെ.ടി കൃഷ്ണാനന്ദൻ, പി. രാജിവൻ എന്നിവർ സംബന്ധിച്ചു.