പഴയങ്ങാടി: പൂരക്കളിയിൽ നിറസാന്നിദ്ധ്യമായ താവം പി.വി. ബാലൻ പണിക്കർ ഓർമ്മയായി. ചെറുപ്പം കാലം മുതൽ പൂരക്കളി പഠിച്ച ബാലൻ പണിക്കർ വിവിധയിടങ്ങളിൽ നിറഞ്ഞു നിന്നു. അവസാനം വരെ പൂരക്കളിയിൽ നിറഞ്ഞു നിന്നു. പൂരക്കളിക്ക് പുറമെ അക്ഷര ശ്ലോകത്തിലും മികവ്കാട്ടി. നിരവധി ശിഷ്യർ പൂരക്കളി, അക്ഷരശ്ലോകം എന്നിവയിൽ ഉണ്ട്. സംസ്ഥാന, ജില്ലാ കലോത്സവങ്ങളിൽ വിജയകൊടി നാട്ടിയത് ബാലൻ പണിക്കരുടെ ശിഷ്യൻന്മാർ ആണ്.
താവം കൂർമ്പകാവിലെ പൂരക്കളി പണിക്കർ ആയിരുന്നു. താവം പബ്ലിക് ലൈബ്രറിയുടെ നീണ്ട 25വർഷം പ്രസിഡന്റ് ആയിരുന്നു. പൂരക്കളി രംഗത്തെ സംഭാവന പരിഗണിച്ചു കേരള ഫോക്‌ലോർ അക്കാഡമി അവാർഡ് നൽകി ആദരിച്ചു. കേരള പൂരക്കളി അക്കാഡമിയുടെ ഗുരുപൂജ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ബാലൻ പണിക്കരുടെ വിയോഗ വാർത്തയറിഞ്ഞു നിരവധി പേർ വീട്ടിലെത്തി അനുശോചിച്ചു. താവം ഈഗിൾ ക്ലബ് ബാലൻ പണിക്കരുടെ വിയോഗത്തിൽ അനുശോചിച്ചു.