കാഞ്ഞങ്ങാട്‌: പ്ലസ്‌ടു പരീക്ഷയിൽ ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ 96.4 ശതമാനം വിജയം. ആറു വിദ്യാർത്ഥികൾക്ക്‌ 1200ൽ 1200 മാർക്ക്‌. 81 വിദ്യാർത്ഥികൾക്ക്‌ എല്ലാ വിഷയങ്ങൾക്കും എപ്ലസ്‌ നേടാനുമായി. സയൻസ്‌, കമ്പ്യൂട്ടർ സയൻസ്‌ വിഷയങ്ങളിലായി 254 വിദ്യാർത്ഥികളാണ്‌ ഇവിടെ പരീക്ഷ എഴുതിയത്‌. ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറി സ്കൂളിനും മികച്ച നേട്ടം. പരീക്ഷ എഴുതിയ 189 പേരിൽ 181 വിദ്യാർത്ഥികളും വിജയിച്ചു. ഇതിൽ 47 പേർക്ക്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ ലഭിച്ചു. സയൻസ്‌ഗ്രൂപ്പിൽ 100 ശതമാനം സ്വന്തമാക്കി. 60 പേർ പരീക്ഷ എഴുതിയ കൊമേഴ്‌സ്‌ ഗ്രൂപ്പിൽ ഒരാളുടെ തോൽവിയിലാണ്‌ നൂറുമേനി നഷ്ടമായത്‌. 98 ശതമാനമാണ്‌ വിജയം. ഹ്യൂമാനിറ്റിസിൽ 90 ശതമാനമാണ്‌ വിജയം. ഇതിൽ 10 പേരും എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി. നഗരസഭയിലെ തന്നെ മറ്റൊരു സ്കൂളായ ബല്ല ഈസ്റ്റിൽ 96 ശതമാനമാണ് വിജയം.