kottachery-bank
കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ സർക്കാർ നൽകുന്ന അംഗസമാശ്വാസ സഹായവിതരണം നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാർ സഹകരണ മേഖലയിലൂടെ നടപ്പിലാക്കുന്ന അംഗ സമാശ്വാസ സഹായവിതരണം കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിൽ നടന്നു. വിവിധ തരത്തിലുള്ള അസുഖങ്ങളാൽ കഷ്ടപ്പെടുന്ന ബാങ്ക് അംഗങ്ങൾക്കും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുമാണ് സഹായവിതരണം നടന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുന്നുമ്മൽ മുഖ്യ ശാഖയിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്‌സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. വിശ്വനാഥൻ അധ്യക്ഷനായി. അസിസ്റ്റന്റ് ഡയറക്ടർ പി. ബാബുരാജ്, വൈസ് പ്രസിഡന്റ് പി.വി പത്മനാഭൻ, ഡയറക്ടർമാരായ അഡ്വ. രേണുകാദേവി തങ്കച്ചി, നാരായണൻ പള്ളിക്കാപ്പിൽ, കെ.സി.ഇ.യു കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി എ.കെ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. വനജാക്ഷി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ആർ. വിജയകുമാർ നന്ദിയും പറഞ്ഞു.